ജന സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ യുക്തിചിന്തയ്ക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു

മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുക്തിവാദി എം.സി. ജോസഫ് അനുസ്മരണവും അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള ജാഗ്രതാ സംഗമവും ഇരിങ്ങാലക്കുട ടൗൺഹാളിൽ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ജന സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ യുക്തിചിന്തയ്ക്ക് അതിയായ പ്രാധാന്യമുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അഭിപ്രായപ്പെട്ടു. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച യുക്തിവാദി എം.സി. ജോസഫ് അനുസ്മരണവും അന്ധ വിശ്വാസങ്ങൾക്കെതിരെയുള്ള ജാഗ്രതാ സംഗമവും ഇരിങ്ങാലക്കുട ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

41 വർഷം മുമ്പ് നമ്മെ വിട്ടു പിരിഞ്ഞ യുക്തിവാദി എം.സി.ജോസഫ് യുക്തിയിലധിഷ്ഠിതമായ ചിന്താവിപ്ലവത്തിന് കേരളത്തിൽ തിരികൊളുത്തിയവരിൽ പ്രമുഖനായിരുന്നു. വ്യക്തിശുദ്ധിയിലൂന്നി പ്രതിബദ്ധതയോടെ പ്രവർത്തിച്ച കർമ്മധീരൻ എന്ന നിലയിലാണ് അദ്ദേഹം വ്യതിരിക്തനായിരുന്നത്. എങ്ങനെയും പണ മുണ്ടാക്കാനുള്ള ആർത്തിയാണ് വിപണി മൂല്യങ്ങളുടെ കാതൽ. ഏറെ അപകടകരമായ ഈ മൂല്യബോധം ശക്തിയാർജ്ജിക്കുന്നതു കൊണ്ടാണ് ധനാഗമനത്തിനും ഐശ്വര്യാഭിവൃദ്ധിക്കു വേണ്ടി നരഹത്യപോലുള്ള ആഭിചാരങ്ങളിലേക്ക് പോലും ചിലർ തുനിഞ്ഞിറങ്ങുന്നത്. ശക്തമായ സാംസ്ക്കാരിക പ്രതിരോധം മാത്രമാണ് ഇതിനെ തടുക്കാനുള്ള പോംവഴിയെന്ന് മന്ത്രി തുടർന്ന് പറഞ്ഞു.

ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ച പരിപാടിയിൽ ഡോ. കെ.പി. ജോർജ് എം.സി ജോസഫിനെ അനുസ്മരിച്ച് സംസാരിച്ചു. ‘അന്ധവിശ്വാസങ്ങളും ആധുനിക കേരളവും’ എന്ന വിഷയം എം.ജെ. ശ്രീചിത്രൻ അവതരിപ്പിച്ചു. പി.കെ.ഭരതൻ, രേണു രാമനാഥ് എന്നിവർ സംസാരിച്ചു. കെ.ജി.മോഹനൻ സ്വാഗതവും ഡോ. കെ. രാജേന്ദ്രൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top