ഇരിങ്ങാലക്കുട ബ്ലോക്ക് ക്ഷീര സംഗമം നടത്തി

ക്ഷീര വികസന വകുപ്പിന്‍റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പന്തല്ലൂർ ക്ഷീര സഹകരണ സംഘത്തിന്‍റെ ആതിഥേയത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി

ഇരിങ്ങാലക്കുട : ക്ഷീര വികസന വകുപ്പിന്‍റെയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്‍റെയും വിവിധ ഗ്രാമപഞ്ചായത്തുകളുടെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ പന്തല്ലൂർ ക്ഷീര സഹകരണ സംഘത്തിന്‍റെ ആതിഥേയത്തിൽ ബ്ലോക്ക് ക്ഷീര സംഗമം നടത്തി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ ക്ഷീര സംഗമം ഉദ്ഘാടനം നിർവഹിച്ചു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനൂപ് ഇ കെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ക്ഷീര വികസന വകുപ്പ് ഗുണനിയന്ത്രണ ഓഫീസർ മഞ്ജു ഓ ബി പദ്ധതി വിശദീകരണം നടത്തി.

കേരള ഫീഡ്സ് ചെയർമാൻ കെ ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ വലിയാട്ടിൽ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ടീച്ചർ, കാർത്തിക ജയൻ, സുനിത മനോജ്, കിഷോർ പിടി, കവിത സുനിൽ, രമേഷ്,പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കെ സി പ്രദീപ്, ബീന സുരേന്ദ്രൻ, കെ കെ രാജൻ, നന്ദിനി സതീശൻ എന്നിവർ സംസാരിച്ചു.

ക്ഷീരസംഘം പ്രസിഡന്റ് സി.ജെ പ്രദീപൻ സ്വാഗതവും ക്ഷീര വികസന ഓഫീസർ അമ്പിളി എൻ എസ് നന്ദിയും പറഞ്ഞു.

ക്ഷീര സംഗമത്തിന്‍റെ ഭാഗമായുള്ള ക്ഷീര വികസന സെമിനാറിൽ ഡോ. ജോഷി ടി എ, ക്ഷീരവികസന ഓഫീസർ വിതു വിഎസ് എന്നിവർ ക്ലാസ് എടുത്തു. പരിപാടിയിൽ ക്ഷീര സംഘത്തിലെ കർഷകരെ ആദരിച്ചു. ക്ഷീര കർഷകർക്കായി ബ്ലോക്ക് ഡയറി ഫാം ഇൻസ്ട്രക്ടർ അനില ടി ഡയറി ക്വിസ് സംഘടിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top