“അവകാശം അതിവേഗം” പദ്ധതിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി

പൂമംഗലം : “അവകാശം അതിവേഗം” പദ്ധതിക്ക് പൂമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയോടനുബന്ധിച്ച് അതിദരിദ്രരുടെ അവകാശ രേഖകൾ ലഭ്യമാക്കുന്നതിനായി അവകാശം അതിവേഗം എന്ന പദ്ധതിയുടെ ഭാഗമായി പൂമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 1 ൽ താമസിക്കുന്ന ആനി തോമസ്, കിളിയംകോടൻ എന്നയാളുടെ കുടുംബത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ് തമ്പി റേഷൻ കാർഡ് നൽകി കൊണ്ട് പദ്ധതിക്ക് തുടക്കമിട്ടു.

പൂമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കവിത സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാബു പി. വി, വി ഇ ഓ മാരായ ഹന, ശ്രീ. നവീൻ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top