കലാനിലയം ഗോപിനാഥൻ (1967-2022) – ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനം, തത്സമയം ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ

ഇന്ന് രാവിലെ അന്തരിച്ച കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്ന കലാനിലയം ഗോപിനാഥന്‍റെ (55) മൃതദേഹം അന്തിമോപചാരം അർപ്പികാനായി ബുധനാഴ്ച ഉച്ചക്ക് 3 മണി മുതൽ 4:30 വരെ ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ പൊതുദർശനത്തിന് എത്തിച്ചു


കലാനിലയം ഗോപിനാഥൻ (1967-2022) പാലക്കാട് ജില്ലയിൽ വെള്ളിനേഴി ഞളാകുരുശ്ശി പുളക്കൽ നാരായണിന്റെയും സരോജിനി അമ്മയുടെയും ആറു മക്കളിൽ ഒരാളായി 1967 മെയ് 29ന് ജനനം. വെള്ളിനേഴി കുളിരിൽ തന്നെ വിദ്യാഭ്യാസം. അതിനിടയിൽ കലാമണ്ഡലം കെ.ജി വാസുദേവൻ നായരുടെ കീഴിൽ കഥകളി പഠനം ആരംഭിച്ചു. തുടർന്ന് 1981ൽ ഉണ്ണായിവാര്യർ സ്മാരക കലാ നിലയത്തിൽ കഥകളി വേഷം പഠനത്തിനായി ചേർന്നു. കലാമണ്ഡലം കുട്ടൻ, കലാനിലയം രാഘവൻ, കലാനിലയും ഗോപാലകൃഷ്ണൻ, കലാനിലയം ഗോപി എന്നിവരായിരുന്നു ഗുരുനാഥന്മാർ.

കേരള കലാമണ്ഡലത്തിൽ നിന്നും കഥകളി വേഷത്തിൽ എം എ പഠനം 2010 ൽ പൂർത്തിയാക്കി. പഠനത്തിന് ശേഷം ഇരിങ്ങാലക്കുട ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിൽ തന്നെ വേഷം അധ്യാപകനായി 1995 ൽ ജോലിയിൽ പ്രവേശിച്ചു.

തിരുവനന്തപുരം നവരസ സംഗീത പുരസ്കാരം, 2022ലെ കേരള കലാമണ്ഡലം അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിലവിൽ ഉണ്ണായി വാര്യർ സ്മാരക കലാനിലയത്തിലെ കഥകളി വേഷം വിഭാഗം മേധാവിയായിരുന്നു. ഇപ്പോൾ താമസം ഇരിങ്ങാലക്കുടയിൽ, കലാമണ്ഡലം പ്രഷീജയാണ് ഭാര്യ. ഹരികൃഷ്ണൻ യദുകൃഷ്ണൻ എന്നിവർ മക്കൾ.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top