മെഗാ പുൽക്കൂട് ഒരുക്കങ്ങളുമായി മാപ്രാണം ഹോളിക്രോസ്സ്‌ തീർത്ഥാടന ദൈവാലയം

ഒരു കിലോമീറ്റർ നീളത്തിലും ഒന്നര ഏക്കർ ചുറ്റളവിലുമായി ഒരുക്കുന്ന പുൽക്കൂടിൻ്റെ നിർമ്മാണ ഉദ്ഘാടനം റെക്ടർ ഫാ ജോയ് കടമ്പാട്ട് നിർവ്വഹിച്ചു

മാപ്രാണം : മാപ്രാണം ഹോളിക്രോസ്സ്‌ തീർത്ഥാടന ദൈവാലയത്തിൽ ക്രിസ്തുമസിനോട് അനുബന്ധിച്ച് യുവജന കൂട്ടായ്മ മെഗാ പുൽക്കൂട് ഒരുക്കുന്നു. ഒരു കിലോമീറ്റർ നീളത്തിലും ഒന്നര ഏക്കർ ചുറ്റളവിലുമായി ഒരുക്കുന്ന പുൽക്കൂടിൻ്റെ നിർമ്മാണ ഉദ്ഘാടനം റെക്ടർ ഫാ ജോയ് കടമ്പാട്ട് നിർവ്വഹിച്ചു.

ഫാ സ്റ്റേൺ കൊടിയൻ, കൈക്കാരൻമാരായ ജോസഫ് കാച്ചപ്പിള്ളി, ജോൺസൺ അറയ്ക്കൽ, ഷാൻ്റോ പള്ളിത്തറ, ജനറൽ കൺവീനർ ഷൈജു കുറ്റിക്കാടൻ, കൺവീനർമാരായ ആൻ്റണി മഞ്ഞളി, സൈമൺ ചാക്കോര്യ, ബിജു തെക്കേത്തല, ജോയ് മാറോക്കി എന്നിവർ നേതൃത്വം നൽകി, വിവിധ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ തുടർന്ന് വരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top