ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരിങ്ങാലക്കുട മേഖലയുടെ 38-ാമത് മേഖലാ സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ( AKPA) ഇരിങ്ങാലക്കുട മേഖലയുടെ 38-ാമത് മേഖലാ സമ്മേളനം ഇരിങ്ങാലക്കുട നഗരസഭാ ടൗൺഹാളിൽ ജില്ലാ പ്രസിഡന്റ് കെ കെ മധുസൂദനൻ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് ശശി കെ ബി അധ്യക്ഷത വഹിച്ചു. മേഖലാ പിആർഒ വിനോദ് എൻ രാജൻ അനുശോചനം അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജിനേഷ് ഗോപി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാസെക്രട്ടറി ടൈറ്റ് സിജി സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ സെക്രട്ടറി പ്രസാദ് എൻ എസ് മേഖല റിപ്പോർട്ട് അവതരിപ്പിച്ചു. മേഖലാ ട്രഷറർ വേണു വെള്ളാങ്ങല്ലൂർ കണക്കുകൾ അവതരിപ്പിച്ചു. വിദ്യാഭ്യാസ അവാർഡുകൾ എ കെ പി എ സംസ്ഥാന പ്രസിഡന്റ് ജോൺസൺ എ.സി.നിർവഹിച്ചു. ഫോട്ടോഗ്രാഫി വീഡിയോഗ്രാഫി അവാർഡ് ശ്രീ ശാസ്താ പുരസ്കാരം ലഭിച്ച വിനയൻ കാവ്യയ്ക്ക് ജില്ലാ ട്രഷറർ ഷിബു പി വി അനുമോദിച്ചു.

ജില്ലാ ക്രിക്കറ്റ് ആൻഡ് ഫുട്ബോൾ ടീം അംഗങ്ങൾക്ക് ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് വെള്ളാങ്കല്ലൂർ പുരസ്കാരങ്ങൾ നൽകി. സജീവ് വസതി നി, ശശി എ എസ്, ജോജോ മാടവനാ, വിശ്വനാഥൻ വിജി, രാധാകൃഷ്ണ ദൃശ്യ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖലാ വൈസ് പ്രസിഡന്റ് ജയൻ എസി സ്വാഗതവും ജോയിന്റ് സെക്രട്ടറി സുരേഷ് കിഴുത്താണി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top