സേവപക്ഷിക ആഘോഷത്തിൻ്റെ ഭാഗമായി ജീവിതജന്യ രോഗം, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

പൊറത്തിശ്ശേരി : പ്രധാനമന്ത്രി നരേന്ദ്രമോഡിയുടേ ജന്മദിനത്തോട് അനുബന്ധിച്ച് രാജ്യമൊട്ടാകെ നടത്തുന്ന സേവപക്ഷിക ആഘോഷത്തിൻ്റെ ഭാഗമായി ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പൊറത്തിശ്ശേരി ഏരിയ ബൂത്ത് 43,44ൽ സ്പെഷ്യാലിറ്റി ഡയഗനോ സ്റ്റിക്ക് സെൻ്ററുമായി ചേർന്ന് ജീവിതജന്യ രോഗം, രക്ത ഗ്രൂപ്പ് നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

പൊറത്തിശ്ശേരി മഹാത്മാ സ്കൂളിൽ നടന്ന ക്യാമ്പ് ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം ജനറൽ സെക്രട്ടറി ഷൈജു കുറ്റിക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. മഹിള മോർച്ച മണ്ഡലം പ്രസിഡണ്ട് സിന്ധു സതീഷ്, ഏരിയ കമ്മറ്റി വൈസ് പ്രസിഡണ്ട് രാധാകൃഷ്ണൻ കിളിയന്ത്ര, ബൂത്ത് പ്രസിഡണ്ട് സതീഷ്, മനോജ്, സുരേഷ് മണപ്പെട്ടി, ജയേഷ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.

ജില്ല പ്രസിഡണ്ട് അഡ്വക്കറ്റ് കെ കെ അനീഷ് കുമാർ, സംസ്ഥാന സംഘടന സെക്രട്ടറി ഗണേഷ്ജി, മദ്ധ്യമേഖല സംഘടന സെക്രട്ടറി സുരേഷ്, മണ്ഡലം ജനറൽ സെക്രട്ടറി രതീഷ് കുറുമാത്ത് എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top