വ്യത്യസ്തതയാർന്ന പതിനഞ്ചോളം ഇനം വഴുതന വളരുന്ന വഴുതന വൈവിധ്യ ഉദ്യാനത്തിലെ പ്രഥമ വിളവെടുപ്പ് തിങ്കളാഴ്ച

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭൂമിയിൽ കേരള കാർഷിക സർവകലാശാല ദേശീയ സസ്യ ജനിതക സമ്പത്ത് സംരക്ഷണ ബ്യൂറോ എന്നിവരുടെ സാങ്കേതിക സഹകരണത്തോടെ കേരള കൃഷി വകുപ്പ് നടപ്പിലാക്കി വരുന്ന വഴുതന വൈവിധ്യ ഉദ്യാനത്തിലെ പ്രഥമ വിളവെടുപ്പ് തിങ്കളാഴ്ച.

ആകൃതിയിലും വലിപ്പത്തിലും നിറത്തിലും വ്യത്യസ്തതയാർന്ന പതിനഞ്ചോളം ഇനം വഴുതന കണ്ണുകൾക്ക് കൗതുകവും ആനന്ദവും ഒരുക്കിക്കൊണ്ട് സംഗമേശ്വര എൻ.എസ്.എസ്‌ സ്കൂളിന് സമീപത്തുള്ള കളത്തുംപടി ദുർഗ ക്ഷേത്രത്തിന് സമീപത്തുള്ള ഈ ഉദ്യാനത്തിൽ പരിപാലിക്കപ്പെട്ടിരിക്കുന്നു. ക്ഷേത്രത്തിലെ വഴുതന നിവേദ്യത്തിനും അന്നദാനത്തിനും ഇവ ഉപയോഗപ്പെടുത്തുവാൻ ഉദ്ദേശിക്കുന്നു.

ഈ ഉദ്യാനത്തിലെ ആദ്യ വിളവെടുപ്പ് ഒക്ടോബർ 3 തിങ്കളാഴ്ച രാവിലെ 9 മണിക്ക് ഇരിങ്ങാലക്കുട നിയോജകമണ്ഡലം എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു നിർവഹിക്കുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top