വിജയദശമി ദിവസം വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിൽ വിദ്യാരംഭം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപം വലിയതമ്പുരാൻ കോവിലകത്ത് ആറു വർഷമായി പ്രവർത്തിച്ചുവരുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക് വിജയദശമിക്ക് ആയി ഒരുങ്ങുന്നു. കർണാടക സംഗീതം, വീണ, വയലിൻ, ഫ്ലൂട്ട്, മൃദംഗം എന്നിവയുടെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു.

വ്യത്യസ്തവും വൈവിധ്യവും ആയ പ്രവർത്തന ശൈലിയിലൂടെ വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട പ്രശസ്തി നേടിയിരിക്കുന്നു. കൃത്യതയോടെയുള്ള സംഗീത പഠനരീതിക്ക് പുറമേ കർണാടക സംഗീതത്തിലെ പ്രഗൽഭരായ സംഗീതജ്ഞരുടെ ശിൽപശാലകളും, തിയറി ക്ലാസ്സുകളും, സാധകം സെഷനുകളും, ഉപരിപഠനത്തിന് പ്രത്ത്യേക ക്ലാസ്സുകളും, ചേംബർ കോൺസർട്ടുകളും നടത്തിവരുന്നു.

വരവീണയിൽ ഓൺലൈനും ഓഫ് ലൈനും ആയി ക്ലാസുകൾ ചിട്ടയോടെ നടന്നുവരുന്നു. കൂടുതൽ വിവരങ്ങൾക്ക് വരവീണയുടെ വെബ്സൈറ്റ് സന്ദർശിക്കുക. www.varaveena.com ഫോൺ 9995834829

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top