റോഡ് നന്നാക്കാത്തതിനെതിരെ മുൻസിപ്പാലിറ്റിക്കെതിരെ കേസ്- കമ്മീഷൻ തെളിവെടുത്തു

ഇരിങ്ങാലക്കുട : ബസ് സ്റ്റാൻഡിനു കിഴക്ക് വശത്ത് മാസങ്ങളായി പൊട്ടി പൊളിഞ്ഞു കുഴിയായി കിടക്കുന്ന റോഡ് നന്നാക്കാത്തതിനെതിരെ ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിക്കെതിരെ പൊറത്തിശ്ശേരി നിവാസികളായ ഷാബു മുറിപറമ്പിൽ , ജയദേവൻ രാമങ്കളം എന്നിവർ അഡ്വ. എം പി ജയരാജ് മുഖാന്തിരം ഇരിങ്ങാലക്കുട മുൻസിപ്പൽ കോടതിയെ സമീപിച്ചതിനെ തുടർന്ന് കേസ് ഫയലിൽ സ്വീകരിച്ച കോടതി റോഡിന്റെ അവസ്ഥ പരിശോധിച്ച് റിപ്പോർട്ട് ചെയ്യാൻ അഡ്വ. കമ്മീഷ്ണർ മോനിയെ നിയോഗിച്ചു. ചൊവ്വാഴ്ച കമ്മീഷൻ സ്ഥലത്ത് എത്തി തെളിവെടുപ്പ് നടത്തി. റോഡ് നന്നാക്കാത്തതിന് കാരണം ബോധിപ്പിക്കാൻ മുൻസിപ്പാലിറ്റിയോട് കോടതി ഉത്തരവിട്ടു.

Leave a comment

  • 141
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top