ആനന്ദപുരം ചെറുപുഷ്പ ദൈവാലയ തിരുനാൾ ഞായറാഴ്ച

ആനന്ദപുരം : ആനന്ദപുരം ചെറുപുഷ്പ ദൈവാലയത്തിലെ ഇടവകമദ്ധ്യസ്ഥയായ വി. കൊച്ചുത്രേസ്യായുടെയും പരി. കന്യകാമറിയത്തിന്‍റെയും വി. സെബ്‌സ്ത്യാനോസിന്‍റെയും സംയുക്ത തിരുനാൾ ഒക്ടോബർ 2 ഞായറാഴ്ച ആഘോഷിക്കും.

തിരുനാൾ കൊടിയേറ്റം വിയാനി ഭവന്‍ ഡയറക്ടര്‍ ഫാ. പോള്‍ എളംകുപ്പുഴ കൊടികയറ്റം നിര്‍വ്വഹി ച്ചു. വീടുകളിലേക്കുള്ള അമ്പ് എഴുള്ളിപ്പ് ശനിയാഴ്ച രാവിലെ നടന്ന കുര്‍ബാനയെത്തുടർന്ന് ആരംഭിച്ചു. ശനിയാഴ്ച വൈകിട്ട് 5.30 ന് കൂടുതുറക്കല്‍ ശുശ്രൂഷ ഉണ്ടായിരിക്കും. രാത്രി 10 മണിക്ക് അമ്പ് പള്ളിയില്‍ സമാപിക്കുതാണ്.

തിരുനാള്‍ കുര്‍ബാന 2-ാം തീയ്യതി ഞായറാഴ്ച രാവിലെ 10 മണിക്കും തിരുനാള്‍ പ്രദക്ഷിണം വൈകിയിട്ട് 4 മണിക്ക് ആരംഭിച്ച് 7 മണിക്ക് പള്ളിയില്‍ സമാപിക്കുതുമാണ്.

ഒക്‌ടോബര്‍ 9-ാം തീയ്യതി എട്ടാമിട ഊട്ടുതിരുനാൾ കുര്‍ബാന രാവിലെ 9 മണിക്ക് ഉണ്ടായിരിക്കുതാണ്. തുടർന്ന് നേർച്ച ഊട്ട് നടക്കും. തിരുനാളിന്‍റെ വിപുലമായ നടത്തിപ്പിന് വികാരി ഫാ. ആന്റോ കരിപ്പായി, കൈക്കാരന്മാരായ ജോയ് ഇല്ലിക്കല്‍, ജോയ് പൊതപറമ്പില്‍, ആന്റോ പൊതപറമ്പില്‍ എന്നിവർ നേതൃത്വം നൽകിവരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top