കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സ് രണ്ടാം വാർഷികം നവംബർ 5, 6 തീയതികളിൽ. ചരിത്ര സെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം മ്യൂസിയം ആൻഡ് ആർക്കൈവ്സിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 5, 6 (ശനി, ഞായർ) തീയതികളിലായി നടക്കുന്ന വാർഷിക ആഘോഷത്തിൽ ചരിത്രസെമിനാറും ചരിത്ര ക്വിസ്സും സംഘടിപ്പിക്കുന്നു.

ഇരിങ്ങാലക്കുട, കൂടൽമാണിക്യം ക്ഷേത്രം, അതിൻ്റെ സാമൂഹിക സാംസ്കാരിക ചരിത്രം – വർത്തമാനകാല പ്രസക്തി എന്നിവയെ അടിസ്ഥാനമാക്കിയാണ് സെമിനാർ വിഷയങ്ങളും ക്വിസ് മത്സരത്തിന് ചോദ്യാവലിയും തയ്യാറാക്കുന്നത്.

സെമിനാറിൽ പ്രൊഫസർ കെ. സച്ചിദാനന്ദൻ, ഡോ. രാജൻ ഗുരുക്കൾ, ഡോ.എം.ആർ. രാഘവവാരിയർ, ഡോ.വെളുത്താട്ട് കേശവൻ, ഡോ. സുനിൽ.പി. ഇളയിടം, ഡോ. രാജാ ഹരിപ്രസാദ്, ഡോ. രാമൻ നായർ , രേണു രാമനാഥ് എന്നിവരാണ് പ്രധാന പേപ്പറുകൾ അവതരിപ്പിക്കുന്നത്.

ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ എന്നിവരും രണ്ട് ദിവസത്തെ പരിപാടികളിൽ പങ്കെടുക്കുന്നതാണ്.

ഡോ. ടി.കെ. നാരായണൻ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അശോകൻ ചരുവിൽ എന്നിവരാണ് സെമിനാറിൽ ചർച്ചകൾ നയിക്കുന്നത്. അഖില കേരളാടിസ്ഥാനത്തിൽ കോളേജ് വിദ്യാർഥികൾക്കായി ഈ വിഷയങ്ങളുമായി ബന്ധപ്പെടുത്തി തയ്യാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിൽ ക്വിസ് മത്സരവും നടത്തുന്നുണ്ട്. ഒരു കലാലയത്തിൽ നിന്നും രണ്ടുപേരുടെ ടീമിനാണ് ക്വിസ് മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം നൽകുന്നത്.

സെമിനാറിൽ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്ത ഗവേഷണ വിദ്യാർഥികൾക്കും ബിരുദ-ബിരുദാനന്തര വിദ്യാർഥികൾക്കും പങ്കെടുക്കുവാൻ അവസരം ഉണ്ടാകും. രണ്ട് ദിവസത്തെ ചരിത്രസെമിനാറിലും ക്വിസ് മത്സരത്തിലും പങ്കെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതാണ്.

അഖിലകേരള കോളേജ് തല ചരിത്ര ക്വിസ് മത്സരം

ഒന്നാം സമ്മാനം 11111 രൂപ (സ്പോൺസർ. പ്രൊഫ. ഇ.എച്ച്‌.ദേവി)
രണ്ടാം സമ്മാനം 5555 രൂപ (സ്പോൺസർ. പ്രൊഫ.സി.ജെ.ശിവശങ്കരൻ മാഷുടെ സ്മരണക്ക് മകൻ സുനിൽ)
മൂന്നാം സമ്മാനം 3333 രൂപ (സ്പോൺസർ. പ്രൊഫ. വി.കെ.ലക്ഷ്മണൻ നായർ)

സെമിനാറിലും ക്വിസ് മത്സരത്തിലും പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്ക് വിശദവിവരങ്ങൾ ഓഫീസ് സമയത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സിൽ നേരിൽ വന്നോ താഴെകൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ചോ അറിയാവുന്നതാണ്. 9446637555 9497801950

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top