പോഷൺ മാസാചരണതോടനുബന്ധിച്ചു ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു

എടക്കുളം : എസ്.എൻ.ജി.എസ്.എസ് എൽ.പി സ്കൂളിൽ പോഷൺ മാസാചരണതോടനുബന്ധിച്ചു ഫുഡ്ഫെസ്റ്റ് സംഘടിപ്പിച്ചു. സ്കൂളിലെ പാചക തൊഴിലാളി സുരേഷ് ബാബു ഉദ്‌ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡണ്ട് സിബി കുന്നപ്പശ്ശേരി അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ പ്രധാന അധ്യാപിക സുധ ടി.ഡി സംസാരിച്ചു. കുട്ടികൾ കൊണ്ടുവന്ന വൈവിധ്യമാർന്ന ഭക്ഷണപദാർത്ഥങ്ങൾ ഫുഡ് ഫെസ്റ്റിനെ ആകർഷണീയമാക്കി. പി.ടി.എ വൈസ് പ്രസിഡണ്ട് ഉസ്മിതാ രാജേഷ് ബിന്ദു ടീച്ചർ എന്നിവർ സംസാരിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top