തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ലഹരി വിരുദ്ധ ക്യാമ്പയിൻ ടോവിനോ തോമസ് ഉദ്ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : തൃശ്ശൂർ റൂറൽ ജില്ലാ പോലീസിന്‍റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്യാമ്പയിനും വീഡിയോ റിലീസിംഗും ബൈക്ക് റാലിയും ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ് പരിസരത്ത് സിനിമാതാരം ടോവിനോ തോമസ് ഉദ്ഘാടനം നിർവഹിച്ചു. തൃശ്ശൂർ റൂറൽ ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ട് എസ് ടി സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു.

ഇരിങ്ങാലക്കുട സബ് ഇൻസ്പെക്ടർ ഷാജൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹരിദാസൻ പി.സി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ക്രൈം റെക്കോർഡ് ബ്യൂറോ റൂറൽ തൃശ്ശൂർ. ഷാജി ജോസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി ബ്രാഞ്ച് തൃശൂർ റൂറൽ. സി ആർ സന്തോഷ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ചാലക്കുടി, സലീഷ് എൻ എസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൊടുങ്ങല്ലൂർ, കെ കെ രാധാകൃഷ്ണൻ കെ പി ഓ എ തൃശ്ശൂർ ജില്ലാ പ്രസിഡന്റ്, വി യൂ സിൽജോ കെ പി എ തൃശ്ശൂർ ജില്ലാ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഇരിങ്ങാലക്കുട ബാബു കെ തോമസ് സ്വാഗതവും ഐ എസ് എച്ച് ഒ ഇരിങ്ങാലക്കുട അനീഷ് കരീം നന്ദിയും പറഞ്ഞു. തുടർന്ന് പയനീർ എസ് പി സി കുട്ടികളുടെ ഫ്ലാഷ് മോബ് നടന്നു. വിദ്യാർത്ഥികളടക്കം വൻ ജനാവലിയാണ് പരിപാടി വീക്ഷിക്കാൻ ബസ്റ്റാൻഡ് പരിസരത്ത് തടിച്ചു കൂടിയത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top