പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനം ആചരിച്ചു

പുല്ലൂർ : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് പുല്ലൂർ സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഹോസ്പിറ്റലിലെ ഡയറ്റീഷ്യൻ പ്രീത വാരിയരുടെ നേതൃത്വത്തിൽ ഹൃദ്രോഗികൾക്ക് കഴിക്കേണ്ട ഭക്ഷണ രീതികളെക്കുറിച്ച ക്ലാസ് നടന്നു.

കാർഡിയാക് ഡയറ്റ് ഡിസ്പ്ലേയും ഒരുക്കിയിരുന്നു. സ്നേഹോദയ കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഹൃദ്രോഗത്തെ കുറിച്ച് ക്ലാസും ഫ്ലാഷ് മോബ് ഡാൻസും സി.പി.ആർ ഡെമോൺസ്‌ട്രേഷനും നടത്തി.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി.എസ്.എസ് ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, കോളേജ് ഓഫ് നഴ്സിങ്ങിലെ അദ്ധ്യാപിക ഷിനു റോബിൻസൺ, ഡയറ്റീഷ്യൻ പ്രീത വാരിയർ, സോഷ്യൽ വർക്കർ അമല ഡേവിസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top