ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്‍റെ കലോത്സവം സാരംഗി

ഇരിങ്ങാലക്കുട : ഗവ. ഗേള്‍സ് എല്‍.പി സ്കൂളിന്‍റെ കലോത്സവം സാരംഗി 2022 തൃശൂര്‍ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ടി.വി മദനമോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് കാര്‍ത്തിക വിപിന്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തില്‍ ഇരിങ്ങാലക്കുട ഡി.ഇ.ഓ ജസ്റ്റിന്‍, എ.ഇ.ഓ നിഷ, ഹൈസ്കൂള്‍ എച്ച് എം ബീന ടീച്ചര്‍, എം.പി.ടി.എ പ്രസിഡന്‍റ് ബിന്ദു പ്രദീഷ്, സ്കൂള്‍ ലീഡര്‍ നിവേദ്യ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഹെഡ്മിസ്ട്രസ് അസീന ടീച്ചര്‍ സ്വാഗതവും എസ്.എം.സി ചെയര്‍മാന്‍ ഗ്രീഷ്മ ഗോപാലന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലോത്സവം ആരംഭിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top