ഈജിപ്ഷ്യൻ ചിത്രം ” സുവാദ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

വിനോദം | 94-മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ഈജിപ്ഷ്യൻ ചിത്രം ” സുവാദ്” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 30 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഈജിപ്തിലെ ഒരു ചെറു നഗരത്തിൽ മാതാപിതാക്കളോടും സഹോദരിയുമോടൊപ്പം കഴിയുന്ന 19 കാരിയായ സുവാദിൻ്റെ  വൈരുധ്യങ്ങൾ നിറഞ്ഞ ജീവിതമാണ് ചിത്രം പ്രമേയമാക്കുന്നത്.

മതപരമായ ചിട്ടകൾ എല്ലാം പാലിച്ച് മാതൃകയായി വീട്ടിൽ കാണപ്പെടുന്ന സുവാദ്, സോഷ്യൽ മീഡിയയിൽ അഭിരമിക്കുകയും ഫാൻ്റസികളുടെ ലോകത്തിൽ കഴിയുകയും ചെയ്യുന്നവൾ കൂടിയാണ്. സുവാദിനെ തേടിയെത്തുന്ന ദുരന്തത്തിൻ്റെ കാരണങ്ങൾ തേടി പതിമൂന്നുകാരിയായ സഹോദരി ഇറങ്ങത്തിരിക്കുന്നു.

കാൻ അടക്കം നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും അംഗീകാരങ്ങൾ തേടുകയും ചെയ്ത 90 മിനിറ്റുള്ള  ചിത്രത്തിൻ്റെ പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ വൈകീട്ട് 6.30 ന്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top