പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക- ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സമരപ്രഖ്യാപന കൺവെൻഷൻ

ഇരിങ്ങാലക്കുട : പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക എന്ന മുദ്രവാക്യം ഉയർത്തി പിടിച്ച് ജോയിന്റ് കൗൺസിൽ ഇരിങ്ങാലക്കുട മേഖല കമ്മിറ്റി യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സി അച്യുതമേനോൻ സ്മാരക മന്ദിരത്തിൽ വെച്ച് സമരപ്രഖ്യാപന കൺവെൻഷൻ നടത്തി.

കൺവെൻഷൻ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം പി. അജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.ജെ. മെർലി . ജോയിന്റ് സെക്രട്ടറിമാരായ എം.കെ. ഉണ്ണി, സി എസ് അനിൽകുമാർ എന്നിവർ അഭിവാദ്യങ്ങളർപ്പിച്ചു സംസാരിച്ചു.

മേഖല പ്രസിഡന്റ് കെ ജെ ക്ലീറ്റസ് അദ്ധ്യക്ഷത വഹിച്ചു പി.കെ ഉണ്ണികൃഷ്ണൻ മേഖല സെക്രട്ടറി, ട്രഷറർ എൻ.വി നന്ദകമാർ , മേഖല ജോയിന്റ് സെക്രട്ടറി ഇ.ജി. റാണി എന്നിവർ സംസാരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top