ലഹരി വിമുക്ത കേരളം – ഇരിങ്ങാലക്കുട ബി.ആർ.സിയിൽ പരിശീലനം നല്കുന്നത് 900 ൽ അധികം അധ്യാപകർക്ക്

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷ കേരളയും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരി വിമുക്ത കേരളം അധ്യാപക പരിശീലന പരിപാടി ഇരിങ്ങാലക്കുട ബി.ആർ.സിയിൽ ആരംഭിച്ചു. 30-ാം തിയതി വരെ നീണ്ടു നിൽക്കുന്ന പരിപാടിയിൽ എൽ.പി, യു.പി, എച്ച്.എസ്, എച്ച്.എസ്, വിഭാഗങ്ങളിലെ 900 ൽ അധികം അധ്യാപകർക്കാണ് പരിശീലനം നൽകുന്നത്.

ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്തും, വാർഡ് കൗൺസിലർ ലേഖ. കെ ആർ എന്നിവർ വിവിധ വേദികളിലായി ഉദ്ഘാടനം നിർവഹിച്ചു. എ.ഇ.ഒ നിഷ എം. സി, ഡയറ്റ് ഫാക്കൾട്ടി സനോജ് എം.ആർ, ബി.പി.സി സിന്ധു വി.ബി എന്നിവർ സംസാരിച്ചു.

ബി.ആർ.സി അംഗങ്ങൾ, സ്കൂൾ അധ്യാപകർ, എക്സൈസ് ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് ക്ലാസുകൾ നയിക്കുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top