ഉപജില്ല ശാസ്ത്രോത്സവം സംഘാടകസമിതി രൂപീകരണം യോഗം മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : ഉപജില്ല ശാസ്ത്രോത്സവം സംഘാടകസമിതി രൂപീകരണം യോഗം മാപ്രാണം ഹോളിക്രോസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ഒക്ടോബർ 18,19,20 തീയതികളിലാണ് ശാസ്ത്രോത്സവം നടക്കുന്നത്.

ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി യോഗം ഉദ്ഘാടനം ചെയ്തു.
ഇരിങ്ങാലക്കുട എ.ഇ.ഓ നിഷ എം.സി അധ്യക്ഷത വഹിച്ചു. സംഘാടകസമിതി കൺവീനർ ഉല്ലാസ് പി.ജി ശാസ്ത്രോത്സവ കരട് അവതരണം നടത്തി.

ട്രഷറർ ഷാജി എം.ജെ ബഡ്ജറ്റ് അവതരിപ്പിച്ചു. മേളയുടെ വിവിധ കമ്മിറ്റി കൺവീനർമാരായ മെൽവിൻ, ശ്രീജിത്ത് ഓ എസ്, മിനി കെ വേലായുധൻ, സന്തോഷ് ബാബു, ജോസ് മാസ്റ്റർ എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ ബൈജു കുറ്റിക്കാടൻ, ഹെഡ്മാസ്റ്റർ എം.എസ് ബെഞ്ചമിൻ, ഹെഡ്മിസ്ട്രസ് സി. പ്രിയജീസ്, പി.ടി.എ പ്രസിഡന്റ് ഷാജൻ പി ജോർജ് ആശംസകകൾ അർപ്പിച്ച് സംസാരിച്ചു.

ജനറൽ കൺവീനറും ഹയർ സെക്കൻഡറി പ്രിൻസിപ്പളുമായ ബാബു പി.എ സ്വാഗതവും, എം.എൻ രാമൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top