വാഹന മോഷ്ടാവ് സോഡ ബാബു പിടിയിൽ

ഇരിങ്ങാലക്കുട : ബസ്സ് സ്റ്റാൻഡ് പരിസരത്തെ വർക് ഷോപ്പിൽ നിന്നും ബൈക്ക് കവർന്നയാൾ പിടിയിൽ. നിരവധി വാഹന മോഷണ കേസുകളിൽ പ്രതിയായ സോഡ ബാബു എന്നറിയപ്പെടുന്ന മരത്തക്കാര ചൂണ്ടയിൽ വീട്ടിൽ ബാബു (42 ) ഇരിങ്ങാലക്കുട പോലീസിൻ്റെ പിടിയിലായത്. കരുവന്നൂർ വെച്ച് വാഹന പരിശോധന നടത്തുമ്പോൾ ആണ് പിടികൂടിയത്. ബൈക്ക് കവർന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്, സംസ്ഥാനത്തിന് അകത്തും പുറത്തുമായി നാല്പതോളം കേസുകളിൽ പ്രതിയാണ് ഇയാൾ.

ഇൻസ്‌പെക്ടർ അനീഷ് കരീമിൻ്റെ നേതൃത്വത്തിൽ എസ്.ഐ മാരായാ ഷാജൻ എം.എസ്, ക്ളിറ്റ്‌സ്, എ.എസ്.ഐ സേവിയർ, സി.പി.ഓ സാജു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top