അഖിലേന്ത്യ കിസാൻ സഭ അഖിലേന്ത്യാ സമ്മേളനം തൃശൂരിൽ ഡിസംബർ 13 മുതൽ 16 വരെ – ഇരിങ്ങാലക്കുട ഏരിയ സംഘാടകസമിതി രൂപികരിച്ചു

ഇരിങ്ങാലക്കുട : അഖിലേന്ത്യ കിസാൻ സഭയുടെ അഖിലേന്ത്യാ സമ്മേളനം ഡിസംബർ 13 മുതൽ 16 വരെ തൃശൂരിൽ നടക്കുന്നതിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയ സംഘാടകസമിതി രൂപീകരണയോഗം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺ ഹാളിൽ കെ എസ് കെ ടി യു സംസ്ഥാന പ്രസിഡന്റ് എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്തു.

കെ എസ് കെ ടി യു ഏരിയാ പ്രസിഡന്റ് ടി എ സജീവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കേരള കർഷക സംഘം ജില്ലാ ട്രഷറർ ടി കെ രാമകൃഷ്ണൻ, ജില്ലാ ജോയിൻ സെക്രട്ടറി സെബി ജോസഫ്, സിപിഐഎം ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ, ടി ഡി സി ഡബ്ലിയു സി ജില്ലാ സെക്രട്ടറി ഉല്ലാസ് കളക്കാട്, സിഐടിയു ഏരിയ സെക്രട്ടറി കെ എ ഗോപി, കേരള കർഷക സംഘം ഏരിയാ സെക്രട്ടറി ടി ജി ശങ്കര നാരായണൻ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു പ്രദീപ് മേനോൻ, ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. കേരള കർഷക സംഘം ഏരിയാ ട്രഷറർ എം ബി.രാജു മാസ്റ്റർ സ്വാഗതം പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top