പല്ലാവൂർ ഗുരുസ്മൃതി അവാർഡ് പഞ്ചവാദ്യ മദ്ദള വിദ്വാൻ ചോറ്റാനിക്കര സുരേന്ദ്രൻ മാരാർക്ക്‌

ഇരിങ്ങാലക്കുട : ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിനോട് അനുബന്ധിച്ച് നൽകിവരാറുള്ള 13-ാമത് പല്ലാവൂർ ഗുരുസ്മൃതി അവാർഡിന് പ്രസിദ്ധ പഞ്ചവാദ്യ മദ്ദള വിദ്വാൻ ചോറ്റാനിക്കര സുരേന്ദ്രൻമാരാർ അർഹനായി.

50 വർഷമായി പഞ്ചവാദ്യരംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന ഇദ്ദേഹം തൃശ്ശൂർ പൂരം, പാറമേക്കാവ് വിഭാഗം, നെന്മാറ- വല്ലങ്കി, ഉത്രാളിക്കാവ് പൂരം, തൃപ്പൂണിത്തുറ ഉത്സവം, എറണാകുളം ഉത്സവം എന്നീ പ്രധാന ഉത്സവങ്ങളിൽ അന്നമനടത്രയം, കുഴൂർത്രയം, പല്ലാവൂർത്രയം എന്നീ വാദ്യകുലപതികളുടെ പഞ്ചവാദ്യ നിരയിൽ ഉണ്ടായിരുന്ന കലാകാരൻ കൂടിയാണ്.

ചോറ്റാനിക്കര, തൃപ്പൂണിത്തുറ, രാമമംഗലം കാലടി പഞ്ചവാദ്യം സംഘം എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച സുവർണ്ണ മുദ്രകൾ പ്രധാനമാണ്.

മുപ്പതിനായിരം രൂപ ഫലകം, പ്രശസ്തിപത്രം, പൊന്നാട എന്നിവയെടങ്ങുന്ന അവാർഡ് 2022 ഡിസംബർ 10ന് ദേശീയ പല്ലാവൂർ താള വാദ്യ ഉത്സവത്തിന്‍റെ ഉദ്ഘാടന ദിവസം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു സമർപ്പിക്കുന്നു.

മോഹൻ പൊതുവാൾ, മൂർക്കനാട് ദിനേശ് വാരിയർ, രാജേന്ദ്രവർമ്മ എന്നിവർ അടങ്ങിയ കമ്മിറ്റിയാണ് ഇദ്ദേഹത്തെ അവാർഡിന് തിരഞ്ഞെടുത്തത് എന്ന് വാദ്യ കുലപതി പല്ലാവൂർ അപ്പുമാരാർ സ്മാരക വാദ്യ ആസ്വാദക സമിതി പ്രസിഡന്റ് കലാമണ്ഡലം ശിവദാസ്, സെക്രട്ടറി കണ്ണമ്പള്ളി ഗോപകുമാർ, ട്രഷറർ അജയ് മേനോൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top