അധികൃതരുടെ നിസംഗതയെ തുടർന്ന് ചന്തക്കുന്നിലെ അപകടകുഴി അടച്ച് വ്യാപാരികളും പൊതുപ്രവർത്തകരും

ഇരിങ്ങാലക്കുട : കഴിഞ്ഞ കുറച്ചു നാളുകളായി ചന്തക്കുന്നിൽ നിരവധി വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്ന അപകടകുഴി അടച്ച് വ്യാപാരികളും പൊതുപ്രവർത്തകരും ചേർന്ന് അടച്ചു. അധികൃതരുടെ നിസംഗതയെ തുടർന്നാണ് വ്യാപാരികൾ രംഗത്തിറങ്ങി സിമന്റും മെറ്റലും മറ്റും ഇട്ട് വലിയ ഗർത്തം അടച്ചത്.

നിരവധി വാഹനങ്ങൾ ആണ് ഇതുവഴി കടന്നുപോകുന്നത്. പലപ്പോഴും ഈ കുഴിയിൽപ്പെട്ട് ബൈക്ക് യാത്രികർ അടക്കമുള്ള വാഹനങ്ങൾ അപകടത്തിൽ പെടുകയും പലർക്കും അപകടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.

പലതവണ അധികൃതരെ അറിയിച്ചെങ്കിലും യാതൊരു തരത്തിലുള്ള പ്രവർത്തനവും നടത്താത്തതിനെ തുടർന്നാണ് സമീപത്തുള്ള വ്യാപാരികൾ കുഴി മൂടാൻ ശ്രമം ആരംഭിച്ചത്. നിധീഷ് കാട്ടിൽ, ലിയോ, മയൂഫ്, ഫാന്റം, അഖീഷ് , സെയ്ഗൻ എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top