ഡോൺ ബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെന്റ് – ആൺകുട്ടികളുടെ വിഭാഗത്തിൽ കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂളും, പെൺകുട്ടികളുടെ വിഭാഗത്തിൽ എൽ.എഫ്.സി കൊരട്ടിയും ജേതാക്കൾ

ഇരിങ്ങാലക്കുട : സെപ്തംബർ 24, 25, 26 തിയ്യതികളിലായി ഡോൺബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന 37-ാം മത് ഡോൺബോസ്കോ ബാസ്ക്കറ്റ്ബോൾ ടൂർണ്ണമെൻറിന് പരിസമാപ്തിയായി.

കേരളത്തിലെ പ്രഗത്ഭരായ 21 ടീമുകൾ മാറ്റുരച്ച ടൂർണ്ണമെൻറിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കാർമ്മൽ സി.എം.ഐ പബ്ലിക് സ്കൂൾ (68- 42) ഡോൺ ബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ എവർറോളിങ്ങ് ട്രോഫിക്ക് അർഹരായി. ആൺകുട്ടികളുടെ വിഭാഗത്തിൽ റണ്ണറപ്പായ എൽ.എഫ്.എച്ച്.എസ്.എസ് കൊരട്ടി ബിജോയ്‌ ജോണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിക്ക് അർഹരായി.

പെൺകുട്ടികളുടെ വിഭാഗത്തിൽ എൽ. എഫ്. സി. കൊരട്ടി എച്ച്. എസ്. എസ്, എസ്. എച്ച് തേവരയെ (53 – 44 ) ന് പരാജയപ്പെടുത്തി ഡോൺ ബോസ്കോ എവർ റോളിംഗ് ട്രോഫിക്ക് അർഹരായി.

ഡി.വൈ.എസ്.പി ഇരിങ്ങാലക്കുട ബാബു കെ. തോമസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അദ്ദേഹം വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ബാംഗ്ലൂർ സലേഷ്യൻ പ്രോവിൻഷാൾ റവ. ഫാ. ജോസ് കോയിക്കൽ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ഡോ. രാജുഡേവിസ് പെരേപ്പാടൻ, റവ. ഫാ. ഇമ്മാനുവൽ വട്ടക്കുന്നേൽ, ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഫാ. സന്തോഷ്‌ മാത്യു, ഐ.എസ്.സി പ്രിൻസിപ്പാൾ ഫാ. മനു പീടികയിൽ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ജോയ്സൺ മുളവരിക്കൽ, ഡോൺ ബോസ്കോ ഹയർസെക്കന്ററി സ്കൂൾ പി.ടി.എ. പ്രസിഡന്റ് സെബി മാളിയേക്കൽ ഓർഗനൈസിംഗ് സെക്രട്ടറി ശരത് പ്രസാദ് പി. എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഡോൺ ബോസ്കോ സ്കൂൾ എൻ.സി. സി കോ-ഓഡിനേറ്റർ ഡേവിസ്പി ജെ. സ്വാഗതവും ബാസ്ക്കറ്റ് ബോൾ പരീശിലകൻ സന്ദേശ് ഹരി നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top