ഗവ. ഗേള്‍സ് എല്‍.പി സ്കൂളില്‍ പോഷണ്‍ അഭിയാന്‍റെ ഭാഗമായുള്ള പോഷണ്‍ മാസാചരണം

ഇരിങ്ങാലക്കുട : ഗവ. ഗേള്‍സ് എല്‍.പി സ്കൂളില്‍ പോഷണ്‍ അഭിയാന്‍റെ ഭാഗമായുള്ള പോഷണ്‍ മാസാചരണത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പോഷകാഹാരത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന റാലി സ്കൂള്‍ കുക്ക് അംബിക ഫ്ലാഗ് ഓഫ് ചെയ്തു.

നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി റാലിയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് സംസാരിച്ചു. ഫുഡ് ഫെസ്റ്റ് ഉപജില്ലാവിദ്യാഭ്യാസ ഓഫീസര്‍ എം സി നിഷ ഉദ്ഘാടനം ചെയ്തു. ഡോ. സിംന തസ്നീം രക്ഷിതാക്കള്‍ക്ക് ന്യൂട്രീഷ്യന്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. ലക്ഷ്മി ടീച്ചറുടെ നേതൃത്വത്തില്‍ കുട്ടികള്‍ പ്രതിജ്ഞ എടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top