ജി.ജി.എച്ച്.വി.എസ്.എസ് ലെ കായിക വിദ്യാഭ്യാസ പദ്ധതിയായ ‘സ്ട്രോങ്ങ്‌’ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ജി.ജി.എച്ച്.വി.എസ്.എസ് ലെ കായിക വിദ്യാഭ്യാസ പദ്ധതി സ്ട്രോങ്ങ്‌ വിവിധ പരിപാടികളോടെ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.ടി.എ വി.വി റാൽഫി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട എസ്.ഐ ഷാജൻ എം. ഉദ്ഘാടനകർമം നിർവഹിച്ചു. വനിത എസ്. ഐ. വിനയ എൻ. എ. കായിക പദ്ധതി വിശദീകരണം നടത്തി.

സർക്കിൾ ഇൻസ്‌പെക്ടർ അനീഷ് കരീം വിശിഷ്ടാതിഥിയായിരുന്നു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ധന്യ കെ. ആർ. എൽ.പി.ജി.ജി.എച്ച്.എസ് പ്രധാനാധ്യാപിക അസീന പി ബി, ജൂഡോ ചീഫ് കോച്ച്മാരായ ലിവിൻ സി. ജോയ്, അജിത് കെ ജെ എം.പി.ടി.എ പ്രസിഡന്റ്‌ സുനിത രമേശൻ എന്നിവർ സംസാരിച്ചു.

ഹയർസെക്കന്ററി പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും ഹൈസ്കൂൾ പ്രധാനാധ്യാപിക ബീന ബേബി. വി. നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top