കൂടൽമാണിക്യം തിരുവുത്സവം : ജനപ്രതിനിധികളുടെ യോഗം ചേർന്നു

 

ഇരിങ്ങാലക്കുട : കൂടൽമാണിക്യം തിരുവുത്സവ നടത്തിപ്പ് മെച്ചപ്പെടുത്തുവാനായ് കൂടൽമാണിക്യം ദേവസ്വം ജനപ്രതിനിധികളുടെ യോഗം വിളിച്ചു ചേർത്തു. ദേവസ്വം ഓഫീസിൽ ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ തദ്ദേശ സ്വയം ഭരണസ്ഥാപനകളിലെ ജനപ്രതിനിധികൾ പങ്കെടുത്തു. ഉത്സവ നടത്തിപ്പുമായി ദേവസ്വം ഇതുവരെ ചെയ്ത കാര്യങ്ങൾ ചെയർമാൻ യു പ്രദീപ്‌മേനോൻ വിശദീകരിച്ചു.


ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡന്റ് വി എ മനോജ്‌കുമാർ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്മ്യ ഷിജു , ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി ജി ശങ്കരനാരായണൻ, എൻ.കെ ഉദയ പ്രകാശ് ,ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാൻ, എൻ. പി പരമേശ്വര നമ്പൂതിരിപ്പാട് ,കെ.കെ. പ്രേമരാജൻ, സുരേഷ്, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എ എം സുമ, നഗരസഭയിലെ കൗൺസിലർമാർ, കാട്ടൂർ ,കാറളം, പടിയൂർ പൂമംഗലം ,മുരിയാട് പഞ്ചായത്തുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു

Leave a comment

Leave a Reply

Top