എച്ച്.ഡി.പി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് ഒരുക്കിയ ഫ്രീഡം വാളിന്‍റെ സമർപ്പണം നടന്നു

എടതിരിഞ്ഞി : എച്ച്.ഡി.പി.എച്ച്.എസ്.എസ് എൻ.എസ്.എസ് യൂണിറ്റ് എൻ.എസ്.എസ് ദിനാചരണത്തിന്‍റെ ഭാഗമായി ഒരുക്കിയ ഫ്രീഡം വാളിന്‍റെ സമർപ്പണം ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് വിജയി ആർട്ടിസ്റ്റ് മഹേശ്വർ ടി.എം നിർവഹിച്ചു.

പി.ടി.എ പ്രസിഡണ്ട് സുധൻ സി.എസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എച്ച്.ഡി.പി. എച്ച്.എസ്.എസ് മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ ഫ്രീഡം വോൾ ആർട്ടിസ്റ്റുകൾക്ക് ഉപഹാരങ്ങൾ നൽകി.

പഞ്ചായത്ത് അംഗം ശാലി ദിലീപ്, സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പള്ളിപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പൽ സീമ ടീച്ചർ സ്വാഗതവും, കവിത ടീച്ചർ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top