മഹാത്മാഗാന്ധി റോഡ് റെസിഡന്‍റെസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റോഡ് റെസിഡന്‍റെസ് അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു. എം.ജി റോഡിലെ ശ്രീ സംഗമം കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ചടങ്ങ് നഗരസഭ കൗൺസിലർ സ്മിത കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് നന്ദകുമാർ അധ്യക്ഷത വഹിച്ചു.

പ്രൊഫ. നാരായണൻകുട്ടി ഓണ സന്ദേശം നൽകി. ഓണത്തിനോട് അനുബന്ധിച്ച് റെസിഡന്‍റെസ് അസോസിയേഷൻ സംഘടിപ്പിച്ച പൂക്കള മത്സരത്തിന്റെ സമ്മാനദാനം ചടങ്ങിൽ നിർവഹിച്ചു. ഇതുകൂടാതെ റെസിഡന്‍റെസ് അസോസിയേഷൻ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

ചടങ്ങിൽ ഉമാ സുകുമാരൻ സ്വാഗതവും മുരളി വാരിയർ നന്ദിയും പറഞ്ഞു. തുടർന്ന് സദ്യയും ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top