അഖിലേന്ത്യ ദളിത് അവകാശ മുന്നേറ്റ സമിതി ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷനിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഇരിങ്ങാലക്കുട : അഖിലേന്ത്യ ദളിത് അവകാശ മുന്നേറ്റ സമിതി (ഐ.ഡി.ആര്‍.എം) ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ എ.ഐ.ടി.യു.സി തൃശൂർ ജില്ലാ പ്രസിഡണ്ട് ടി.കെ സുധീഷ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി അംഗം എൻ.കെ ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു,

കൺവെൻഷനെ അഭിവാദ്യം ചെയ്തു സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി, സി.പി.ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയേറ്റ് അംഗം അനിത രാധാകൃഷ്ണൻ, ഗീതാഗോപി, വി. ഗംഗാധരൻ, ബാബു ചിങ്ങാരത്ത്, കെ കെ. ശിവൻ എന്നിവർ സംസാരിച്ചു

ഭാരവാഹികളായി പ്രസിഡൻറ് സി.സി. സന്തീപ്, വൈസ്സ് പ്രസിഡണ്ടുമാർ വത്സല ചാത്തുക്കുട്ടി, എം വി.ഗിരീഷ്, സെക്രട്ടറി കെ.സി ബിജു . ജോയിന്റ് സെക്രട്ടറിമാർ പ്രേമൻ പൊന്നാരി, ശോഭന മനോജ്, ട്രഷറർ സുമതി തിലകൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top