കൊമ്പിടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്‍റെ ഓണാഘോഷവും അവാർഡ് വിതരണവും

കൊമ്പടിഞ്ഞാമാക്കൽ : കൊമ്പിടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബിന്‍റെ ഓണാഘോഷവും അവാർഡ് വിതരണവും ലയൺസ് വൈസ് ഡിസ്ട്രിക്ട് ഗവർണ്ണർ ടോണി ആനോക്കാരൻ ഉദ്ഘാടനം ചെയ്തു. കൊമ്പടിഞ്ഞാമാക്കൽ ലയൺസ് ക്ലബ് പ്രസിഡൻറ് ജയൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു യോഗത്തിൽ മെഡിക്കൽ ക്യാമ്പ് കോഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയെ ടോണി ആനോക്കാരൻ പൊന്നാട അണിയിച്ച് ആദരിച്ചു.

റിജിയൻ ചെയർമാൻ ഷാജൻ ചക്കാലക്കൽ, ആന്റോ സി.ജെ, പ്രൊഫസർ വർഗീസ് ക്ലബ് സെക്രട്ടറി പ്രദീപ്, ട്രഷറർ മണിലാൽ എന്നിവർ സംസാരിച്ചു. മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ യോഗത്തിൽ ആദരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top