രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദേശീയപാതയിലൂടെ കടന്നു പോകുമ്പോൾ, വാഹനത്തിരക്ക് അനുഭവപ്പെടുന്നത് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ദേശീയപാതയിലൂടെ കടന്നു പോകുമ്പോൾ, വാഹനത്തിരക്ക് അനുഭവപ്പെടുന്നത് ഇരിങ്ങാലക്കുടയിൽ. ഗതാഗത നിയന്ത്രണത്തിന്‍റെ ഭാഗമായി തൃശ്ശൂർ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ശനിയാഴ്ച രാവിലെ മുതൽ ചാലക്കുടിയിൽ നിന്നും ഇരിങ്ങാലക്കുട വഴിയാണ് തിരിച്ചു വിട്ടു കൊണ്ടിരിക്കുന്നത്.

ഇതുമൂലം ഉച്ചവരെ ഇരിങ്ങാലക്കുടയിൽ പോട്ട ഇരിങ്ങാലക്കുട സംസ്ഥാനപാതയിലും, ഇരിങ്ങാലക്കുട തൃശ്ശൂർ സംസ്ഥാനപാതയിലും വിട്ടൊഴിയാത്ത ഗതാഗത കുരുക്കായിരുന്നു. മെറീന ജംഗ്ഷൻ, സിഗ്നൽ ജംഗ്ഷൻ, ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് വാഹനത്തിരക്ക് കൂടുതൽ അനുഭവപ്പെട്ടത്.

കെഎസ്ആർടിസി ബസ് ഒഴികെയുള്ള എല്ലാ വാഹനങ്ങളും ഈ വഴിയാണ് തിരിച്ചുവിട്ടിരുന്നത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം തൃശ്ശൂരും ഗതാഗത നിയന്ത്രണം ഉണ്ടാകും.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top