നാദോപാസന ഇരിങ്ങാലക്കുടയുടെ 31-ാമത് വാർഷിക സമ്മേളനവും, നവരാത്രി സംഗീതോത്സവം സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 4 വരെ

ഇരിങ്ങാലക്കുട : നാദോപാസനയും ശ്രീ കൂടൽമാണിക്യം ദേവസ്വവും സംയുക്തമായി സംഘടിപ്പിക്കുന്ന നവരാത്രി സംഗീതോത്സവത്തിന് 25ന് തുടക്കമാകും. രാവിലെ 10ന് ഗുരുവന്ദനം. തുടർന്ന് പാലക്കാട് ടി ആർ രാജാമണി മൃദംഗത്തെ കുറിച്ച് സോദോഹരണ പ്രഭാഷണം നടത്തും.

വൈകുന്നേരം 5 മണിക്ക് അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് നടക്കുന്ന 31 – മത് വാർഷികാഘോഷ പരിപാടികൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. പത്മശ്രീ പെരുവനം കുട്ടൻ മാരാർ മുഖ്യ അതിഥിയാകുന്ന ചടങ്ങിൽ ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സോണിയ ഗിരി അധ്യക്ഷതവഹിക്കും. ചടങ്ങിൽ വച്ച് പ്രശസ്ത മൃദംഗ വിദ്വാൻ മാരായ ഗുരു പാലക്കാട് ടി ആർ രാജാമണി, തൃശൂർ സി നരേന്ദ്രൻ എന്നിവരെ ആദരിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, കൃഷ്ണമൂർത്തി തൃപ്പൂണിത്തറ, എ സംഗമേശ്വരൻ എന്നിവർ ആശംസകൾ അർപ്പിക്കും.

ഉദ്ഘാടന ചടങ്ങിന് ശേഷം ഗുരു പാലക്കാട് രാജാമണിയുടെ പ്രമുഖ ശിഷ്യന്മാർ അവതരിപ്പിക്കുന്ന “സോഗ “സോഗ മൃദംഗ താളമു” എന്ന ലയവിന്യാസം തങ്ങളുടെ ഗുരുവിന് ആദരവായി അവതരിപ്പിക്കും.

26 മുതൽ ഒക്ടോബർ 4 വരെ എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൻറെ കിഴക്കേ നടപ്പുരയിൽ സംഗീതാർച്ചന നടക്കും. അന്തരിച്ച മഹാരഥന്മാരായ പാലക്കാട് മണി അയ്യർ, ചെമ്പെ വൈദ്യനാഥ ഭാഗവതർ, എം ഡി രാമനാഥൻ, പാലക്കാട് കെ വി നാരായണസ്വാമി, പാറശാല ബി പൊന്നമ്മാൾ, ശെമ്മങ്കുടി ശ്രീനിവാസ അയ്യർ, പുതുക്കോട് കൃഷ്ണമൂർത്തി, പഴനി സുബ്രഹ്മണ്യപിള്ള, നെയ്യാറ്റിൻകര വാസുദേവൻ എന്നീ പ്രഗത്ഭമതികളുടെ ആദരസൂചകമായി ഓരോ ദിവസവും അവർക്കായി സമർപ്പിച്ചുകൊണ്ടാണ് പരിപാടികൾ നടത്തുന്നത്.

26ന് പ്രണവം എം.കെ ശങ്കരൻ നമ്പൂതിരിയുടെ വായ്പാട്ട്, 27ന് കലൈമാമണി ഡോക്ടർ ബി വിജയഗോപാലിന്റെപുല്ലാങ്കുഴൽ കച്ചേരി, 28ന് സുധ രഘുരാമന്റെ (ന്യൂഡൽഹി) വായ്പ്പാട്ട്, 29ന് സിദ്ധാർത്ഥ് പ്രകാശിന്റെ (ചെന്നൈ) സംഗീതകച്ചേരി, 30ന് ഡോ.ജി.ബേബി ശ്രീരാമിന്റെ സംഗീതകച്ചേരി ഒക്ടോബർ ഒന്നിന് ഹരി അഗ്നിശർമ്മൻ കപ്പിയൂർ രണ്ടിന് ശ്രീമതി മീര രാമോഹൻ മൂന്നിന് കലൈമാമണി സിക്കിൽ സി ഗുരുചരൺ എന്നിവരും സംഗീത കച്ചേരി അവതരിപ്പിക്കും.

ഒക്ടോബർ നാലാം തീയതി സിനിമ പിന്നണി ഗായിക ഗായത്രി അശോകന്റെ ഹിന്ദുസ്ഥാനി ഭജനോടുകൂടി ഈ വർഷത്തെ നവരാത്രി സംഗീതോൽസവം സമാപിക്കും.

പരിപാടികൾ ഭംഗിയായി നടത്തുന്നതിനുള്ള എല്ലാ ഏർപ്പാടുകളും പൂർത്തിയായതായി കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ, നാദോപാസന ഭാരവാഹികളായ ഡോ. മുരളി ഹരിതം, സോണിയഗിരി, എ എസ് സതീശൻ, പി.നന്ദകുമാർ എന്നിവർ അറിയിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top