ക്രൈസ്റ്റ് കോളജിൽ സാക് സന്ദർശനം പൂർത്തിയായി

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രവർത്തന മികവ് പരിശോധിച്ച് സംസ്ഥാന തലത്തിൽ ഗ്രേഡ് നിശ്ചയിക്കുന്ന സ്റ്റേറ്റ് അസ്സസ്മെൻറ് ആൻഡ് അക്രെഡിറ്റേഷൻ സെൻറർ (SAAC) ൻ്റെ വിദഗ്ദ്ധ സംഘത്തിൻ്റെ രണ്ടു ദിവസത്തെ സന്ദർശനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പൂർത്തിയായി.

കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ കലാലയങ്ങളുടെ ഗവേഷണ പ്രവർത്തനങ്ങളും പഠന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവും ഉറപ്പാക്കുക എന്ന ലക്ഷ്യത്തിൽ സ്ഥാപിതമായതാണ് SAAC. ഫലാധിഷ്ടിത വിദ്യാഭ്യാസം (Outcome based education – OBE ) പ്രോത്സാഹിപ്പിക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുക എന്നത് SAAC ൻ്റേ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ്.

നിശ്ചിത മേഖലകളിൽ സ്ഥാപനത്തിൻറെ മികവ് സ്വയം പരിശോധിച്ച് പഠന റിപ്പോർട്ട് സമർപ്പിക്കുന്നു. ശേഷം വിദഗ്ധ സംഘത്തിൻറെ നേരിട്ടുള്ള സന്ദർശനത്തിൽ കലാലയത്തിലെ മികവ് നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നു.

ദേശീയതലത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്തെ മികവ് പരിശോധിക്കുന്ന ബോഡിയായ NAAC മുൻ അധ്യക്ഷൻ പ്രൊഫ. രംഗനാഥ ഗൗഢ ചെയർമാനായ വിദഗ്ധ സമിതിയിൽ മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു കെ തോമസ്, കേരള ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷൻ ഡോ. മൈക്കിൾ തരകൻ, കേരള കലാമണ്ഡലം വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ, കുസാറ്റ് പ്രോവൈസ് ചാൻസലർ പ്രൊഫ. വി. ജി. ശങ്കരൻ എന്നിവർ അംഗങ്ങളായിരുന്നു.

വിദഗ്ധ സമിതിയെയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ നിന്നുള്ള പ്രതിനിധി സംഘത്തെയും കോളേജ് മാനേജർ, പ്രിൻസിപ്പാൾ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top