ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിന്‍റെ നേതൃത്വത്തിൽ ശ്രമദാനം

ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ കമ്മിറ്റിയുടെ യൂത്ത് ബ്രിഗേഡ് സേനയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഗവൺമെന്റ് ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം ഏറ്റെടുത്തു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രഡിഡന്റ് ആർ എൽ ശ്രീലാൽ ഇരിങ്ങാലക്കുട യൂത്ത് ബ്രിഗൈഡിന്റെ ജേഴ്‌സി പ്രകാശനം നിർവഹിച്ചു.

ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രി ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ആശുപത്രി സുപ്രണ്ട് ഡോ. മിനിമോൾ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക്‌ സെക്രട്ടറി ഐ വി സജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം പി കെ മനുമോഹൻ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

ബ്ലോക്ക്‌ ജോ. സെക്രട്ടറി ശരത് ചന്ദ്രൻ, വൈ. പ്രസിഡന്റ്റുമാരായ അഖിൽ ലക്ഷ്മണൻ, പ്രസ്സി പ്രകാശൻ, സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം എസ് സഞ്ജയ്‌, രഞ്ജു സതീഷ് യൂത്ത് ബ്രിഗൈഡ് കോർഡിനേറ്റർ വിവേക് ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. രാത്രി ഏറെ വൈകിയും തുടർന്ന ശ്രമധാന പരിപാടിക്ക് യൂത്ത് ബ്രിഗൈഡ് ചുമതലക്കാരൻ കെ ഡി യദു സ്വാഗതവും ബ്ലോക്ക്‌ ട്രഷറർ വിഷ്ണു പ്രഭാകരൻ നന്ദിയും പ്രകാശിപ്പിച്ചു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top