മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച ”ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങൾ” എന്ന കൃതിയ്ക്ക്

ഇരിങ്ങാലക്കുട : തൃശ്ശൂർ ‘സർഗ്ഗ സാംസ്കാരിക സമിതി’ ഏർപ്പെടുത്തിയ പന്ത്രണ്ടാമത് മാധവിക്കുട്ടി സ്മാരക പുരസ്ക്കാരം കൃഷ്ണകുമാർ മാപ്രാണം രചിച്ച ”ഒരില മഴത്തുള്ളിയോട് പറഞ്ഞ സ്വകാര്യങ്ങൾ” എന്ന കൃതിയ്ക്ക് ലഭിച്ചു.

15001 രൂപയും,ഫലകവും, പ്രശസ്തിപത്രവുമാണ് പുരസ്ക്കാരം. ഡോ .ടി.കെ.പുഷ്ക്കരൻ, രവീന്ദ്രൻ മലയങ്കാവ്, ഡോ. അമ്പിളി. എം.വി. എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാരത്തിനായി ഈ കൃതി തെരഞ്ഞെടുത്തത് .

ജൂഡീഷ്യറി വകുപ്പിൽ നിന്നും വിരമിച്ച കൃഷ്ണകുമാർ മാപ്രാണം പത്രമാസികകളിലും ആനുകാലികങ്ങളിലുമായി ഇതിനോടകം അനവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

‘യാത്രാമൊഴി, മഴനൂല്‍ക്കനവുകള്‍, സ്വര്‍ണ്ണം പൂശിയ ചെമ്പോലകള്‍, ഹൃദയത്തിൽ തൊടുന്ന വിരലുകൾ എന്നീ കാവ്യസമാഹാരങ്ങളും വളഞ്ഞരേഖകൾ എന്ന കഥാസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

”യക്ഷിയമ്മ ”എന്ന പേരില്‍ കവിതയുടെ കാസറ്റും ”പോത്തിക്കരമ്മ” എന്നീ ഓഡിയോ കാസറ്റിനുവേണ്ടി ഗാനങ്ങളും ”ഫേറ്റ് ” എന്ന ഷോര്‍ട്ട് ഫിലിമിനുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്.

”മരണസങ്കീർത്തനം” എന്ന സിനിമയ്ക്ക് ഗാനരചന നിർവഹിച്ചിട്ടുണ്ട്. മൺസൂൺ ബുക്സിന്റെ ഭാരവാഹിയും സെവൻലീഫ് ഡിജിറ്റൽ മാസികയുടെ എഡിറ്ററുമാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top