പോപ്പുലര്‍ ഫ്രണ്ട് ഹർത്താലിന് നിർബന്ധമായും കടകളടക്കണമെന്ന ആവശ്യവുമായി ചിലർ ഇരിങ്ങാലക്കുടയിലെ വ്യാപാരസ്ഥാപനങ്ങളിൽ എത്തി

ഇരിങ്ങാലക്കുട : പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ രാജ്യവ്യാപക റൈഡ് നടത്തിയതിലും കേരളത്തില്‍ നിന്നും നേതാക്കളെ കസ്റ്റഡിയില്‍ എടുത്തതിനുമെതിരെ സംസ്ഥാനത്ത് സെപ്റ്റംബർ 23 വെള്ളിയാഴ്ച ആഹ്വനം ചെയ്ത ഹർത്താലിന്റെ ഭാഗമായി ഇരിങ്ങാലക്കയിൽ വ്യാപാരസ്ഥാപനങ്ങളിൽ ഒരു കൂട്ടം ആളുകൾ വെള്ളിയാഴ്ച കടകൾ അടക്കണമെന്ന ആവശ്യവുമായി എത്തി. ഇവിടെ കണ്ടു പരിചയമുള്ളവരല്ല എത്തിയതെന്ന് വ്യാപാരികൾ പറയുന്നു.

ഇവരുടെ സ്വരത്തിന് ഭീക്ഷണി സ്വഭാവമുണ്ടായിരുന്നതായും വ്യാപാരികൾ പറഞ്ഞു. എന്നാൽ ഈ വിഷയത്തിൽ പ്രതികരിക്കാൻ വ്യാപാരി വ്യയസായി സംഘടന നേതാക്കൾ തയാറായിട്ടില്ല.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top