കൃഷ്ണകുമാര്‍ മാപ്രാണത്തിന്‍റെ കവിതാസമാഹാര പ്രകാശനം നടത്തി

 

ഇരിങ്ങാലക്കുട :  കൃഷ്ണകുമാര്‍ മാപ്രാണത്തിന്‍റെ കവിതാസമാഹാരം ”ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍ സാഹിത്യ അക്കാഡമി വൈലോപ്പിള്ളി ഹാളില്‍ വച്ച് പ്രൊഫ .ലളിത ലെനിന്‍ പ്രകാശനം നിര്‍വഹിച്ചു .പ്രശസ്ത നിരൂപകന്‍ വി.യു സുരേന്ദ്രന്‍ പുസ്തകം ഏറ്റുവാങ്ങി. പി.കെ.ഭരതന്‍ മാസ്റ്റര്‍ പുസ്തകം പരിചയപ്പെടുത്തി. കാവില്‍ രാജ് ,പാങ്ങില്‍ ഭാസ്ക്കരന്‍ ,ത്യാഗരാജന്‍ ആചാര്യ ,ശ്രീദേവി അമ്പലപുരം,കൃഷ്ണകുമാര്‍ മാപ്രാണം എന്നിവര്‍ ചടങ്ങിൽ സംബന്ധിച്ചു. കൃഷ്ണകുമാര്‍ മാപ്രാണത്തിന്‍റെ അഞ്ചമത്തെ പുസ്തകമാണ് ഹൃദയത്തില്‍ തൊടുന്ന വിരലുകള്‍. രാധികാ സനോജ് , പി .എന്‍ .സുനില്‍ , ഡോ .പി .വി .സജീവ് കുമാര്‍ ,ശുഭ കൊടക്കാട്ട് , രാധാമണി കൊടകര ,രാധാകൃഷ്ണന്‍ വെട്ടത്ത് ,വി.കെ .ലക്ഷ്മണന്‍ നായര്‍ തുടങ്ങി കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top