വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന പുല്ലൂര്‍ സ്വദേശി എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു

പുല്ലൂർ : കഴിഞ്ഞ ദിവസം അവിട്ടത്തൂരിൽ പൊതുമ്പച്ചിറക്ക് സമീപം മാവിഞ്ചുവട്ടിൽ ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലക്ക് ഗുരുതുര പരിക്ക് പറ്റി ചികിത്സയിലായിരുന്ന പുല്ലൂർ സ്വദേശി തൊമ്മാന വീട്ടിൽ ക്രിസ്റ്റഫറിന്റെ മകൻ ക്ലെവിൻ (19) മരിച്ചു.

ചാലക്കുടി നിർമ്മല കോളേജ് ഒന്നാംവർഷ എഞ്ചിനീയറിങ് വിദ്യാർഥിയാണ്. സംസ്കാരം വെള്ളിയാഴ്ച പുല്ലൂർ സെന്റ് സേവിയേഴ്സ് പള്ളിയിൽ നടക്കും. അമ്മ ഡെൽഫി സഹോദരൻ ഫ്ലെമിങ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top