പോക്സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഹൈസ്കൂൾ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ. കോഴിക്കോട് ഇയ്യാട് സ്വദേശിയായ എടക്കുഴി വീട്ടിൽ അബ്ദുൽ ഖയ്യൂം (44 ) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.

വിദ്യാർത്ഥിയെ സ്പെഷ്യൽ ക്ലാസ് എടുക്കാനൊന്നും മറ്റും പറഞ്ഞ് ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയിൽ വെച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.

ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം, എസ്ഐ മാരായ ഷാജൻ, ക്ലീറ്റസ്, ജോർജ് , സീനിയർ സിപി ഓ മാരായ ഉമേഷ്, സോണി, മെഹറുന്നിസ, രാഹുൽ എ കെ, സി പി ഓ മാരായ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top