“ഗുഡ്ബൈ സോവിയറ്റ് യൂണിയൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച ” ഗുഡ്ബൈ സോവിയറ്റ് യൂണിയൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെപ്റ്റംബർ 23 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബാലനായ ജോന്നാസിൻ്റെ കാഴ്ചകളിലൂടെ സോവിയറ്റ് യൂണിയൻ്റെ അവസാനനാളുകളാണ് 86 മിനിറ്റുള്ള എസ്റ്റോണിയൻ ചിത്രം പറയുന്നത്.

ഫിൻലാൻ്റിൽ ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകേണ്ടി വരുന്നതിനെ തുടർന്നുള്ള അമ്മയുടെ അസാന്നിധ്യത്തിൽ മുത്തശ്ശൻ്റെയും മുത്തശ്ശിയുടെയും സംരക്ഷണത്തിലാണ് ജോന്നാസ് വളരുന്നത്. സോവിയറ്റ് യൂണിയൻ്റെ തകർച്ചയോടെ സ്വാതന്ത്ര്യത്തിലേക്കും പാശ്ചാത്യ സംസ്കാരത്തിലേക്കുള്ള വഴികളാണ് കുടുംബത്തിന് മുന്നിൽ തുറക്കപ്പെടുന്നത്.

പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top