അരിപ്പാലം ശ്രീ പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും 25 മുതൽ ഒക്ടോബർ 5 വരെ

അരിപ്പാലം : അരിപ്പാലം ശ്രീ പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ദേവീഭാഗവത നവാഹയജ്ഞവും നവരാത്രി മഹോത്സവവും സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 5 വരെ നടക്കും. ആചാര്യ ശ്രീ പെരിഞ്ചേരി മുരളീധരൻ പല്ലാവൂർ പാലക്കാട് ആണ് യജ്ഞാചാര്യൻ.

സെപ്റ്റംബർ 25 ഞായറാഴ്ച വൈകിട്ട് 5 30ന് യജ്ഞ വേദിയിൽ പ്രതിഷ്ഠിക്കാനുള്ള ദേവി വിഗ്രഹത്തെയും യജ്ഞാചാര്യനെയും താലപ്പൊലിയുടെ അകമ്പടിയോടെ ക്ഷേത്രാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ യജ്ഞശാലയിലേക്ക് ആനയിക്കുന്നു.

തുടർന്ന് യജ്ഞ മണ്ഡപത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിയുടെ സാന്നിദ്ധ്യത്തിൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ടി നന്ദകുമാർ ഉദ്ഘാടനം നിർവഹിക്കുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ചടങ്ങിൽ ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് യു ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. ക്ഷേത്രം രക്ഷാധികാരി ബ്രഹ്മശ്രീ എടതിരിഞ്ഞി കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം ഉപദേശക സമിതി വൈസ് പ്രസിഡന്റ് എൻ ജി സേതുമാധവൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് യൂ ചന്ദ്രശേഖരൻ, ക്ഷേത്രം ഉപദേശക സമിതി ജോയിൻ സെക്രട്ടറി സി അനൂപ് എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top