37-ാമത് അഖില കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്കറ്റ്ബാൾ ടൂർണമെന്റ് 23 മുതൽ 26 വരെ

ഇരിങ്ങാലക്കുട : 37-ാമത് അഖില കേരള ഇന്റർ സ്കൂൾ ഡോൺ ബോസ്കോ ബാസ്കറ്റ്ബാൾ ടൂർണമെന്റ് സെപ്റ്റംബർ 23 മുതൽ 26 വരെ ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഹയർസെക്കൻഡറി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും.

ആൺകുട്ടികളുടെ 12 ടീമും പെൺകുട്ടികളുടെ 9 ടീമും അടങ്ങുന്ന 23 ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഇരിങ്ങാലക്കുട ഡോൺബോസ്കോ സ്കൂൾസിന്‍റെ ആഭിമുഖ്യത്തിൽ ആയിരിക്കും മത്സരം സംഘടിപ്പിക്കുന്നത്.

ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ആൺകുട്ടികളുടെ ടീമിന് ഡോൺബോസ്കോ സിൽവർ ജൂബിലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി, റണ്ണർഅപ്പ് ബോയ്സ്ന് ബിജോയ് ജോണി മെമ്മോറിയൽ എവർറോളിംഗ് ട്രോഫി, പെൺകുട്ടികളുടെ വിഭാഗം വിന്നാറിനും, റണ്ണർഅപ്പ്നും ഡോൺ ബോസ്കോ എവർറോളിംഗ് ട്രോഫിയും വിതരണം ചെയ്യും.

മത്സരം ഉദ്ഘാടനം ചെയ്യുന്നത് ഇന്റർനാഷണൽ ബാസ്കറ്റ്ബാൾ താരം യൂട്രിക് പെരേരയും മുൻ ഇന്ത്യൻ വുമൺ ബാസ്ക്കറ്റ്ബോൾ ക്യാപ്റ്റൻ സ്റ്റെഫി നിക്സനും ചേർന്നാണ്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top