പട്ടികജാതി ക്ഷേമ സമിതി സമര പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി

ഇരിങ്ങാലക്കുട : എല്ലാവർക്കും ഭൂമി, വീട്, സ്വകാര്യ മേഖലയിൽ സംവരണം എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി പട്ടികജാതി ക്ഷേമ സമിതി ഒക്ടോബർ 3 ന് നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ പ്രചരണാർത്ഥം പട്ടികജാതി ക്ഷേമ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ. കെ. സോമപ്രസാദ് നയിക്കുന്ന സമര പ്രചരണ ജാഥയ്ക്ക് ഇരിങ്ങാലക്കുടയിൽ സ്വീകരണം നൽകി.

എ.വി. ഷൈൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി.കെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി സംസാരിച്ചു. സി.പി.ഐ (എം) ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറി വി.എ. മനോജ് ജാഥാ ക്യാപ്റ്റന് ഉപഹാരം നൽകി സ്വീകരിച്ചു. യോഗത്തിന് സി.ഡി. സിജിത്ത് സ്വാഗതം പറഞ്ഞു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top