കുട്ടൻകുളം സ്മാരകത്തിന് പ്രാഥമിക രൂപരേഖ; നിർമ്മാണം ഉടൻ ആരംഭിക്കും: മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : കുട്ടൻകുളം സമരസ്മാരക നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. സ്മാരകത്തിന്റെ പ്രാഥമിക രൂപരേഖ അവലോകനയോഗം വിലയിരുത്തിയെന്നും മന്ത്രി ഡോ. ബിന്ദു പറഞ്ഞു.

പദ്ധതിരൂപരേഖക്ക് ഭരണാനുമതി ലഭിക്കാനുള്ള നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കാൻ അവലോകന യോഗത്തിൽ ധാരണയായെന്നും മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു.

മന്ത്രിയുടെ നിയോജകമണ്ഡലം പ്രതിനിധി ഉല്ലാസ് കളക്കാട്ട്, ദേവസ്വം ബോർഡ് ഭരണസമിതി അംഗം അഡ്വ. കെ ജി അജയ്കുമാർ, നിർവഹണ ഏജൻസി ഉദ്യോഗസ്ഥർ എന്നിവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top