മണ്ണാത്തിക്കുളം റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം, കുടുംബ സംഗമം നടത്തി

ഇരിങ്ങാലക്കുട : മണ്ണാത്തിക്കുളം റോഡ് റസിഡന്റ്സ് അസോസിയേഷൻ ഓണാഘോഷം, കുടുംബ സംഗമം പ്രശസ്ത കവി വി.വി. ശ്രീല ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു.

കൗൺസിലർ സ്മിത കൃഷ്ണകുമാർ, ടി.എസ്. സജീവ്, ദുർഗ്ഗ ശ്രീകുമാർ , ജയന്തി വേണുഗോപാൽ, കാറളം രാമചന്ദ്രൻ, പ്രതിഭ സനിൽ എന്നിവർ പ്രസംഗിച്ചു.

പൂക്കള മത്സരത്തിലെ വിജയികൾക്ക് ഉപഹാരം നൽകി. എൽ.ഡി.സി. പരീക്ഷയിൽ (പി.എസ്.സി) ജില്ലയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ അജീഷ് അച്ചുതൻ മാടാനയെ അഭിനന്ദിച്ചു. വിവിധ കലാ കായിക പരിപാടികൾ നടന്നു.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top