യു.എ.ഇ സർക്കാർ ഗോൾഡൻ വിസ ലഭിച്ച കല്ലേറ്റുംകരയിലെ യുവസംരംഭകൻ യൂജി തോട്ടപ്പള്ളി മേനോനെ ഫ്രണ്ട്സ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു

കല്ലേറ്റുംകര : ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യവസായ ശൃംഖലയുള്ള യുവവ്യവസായിയും, കല്ലേറ്റുംകര കേന്ദ്രീകരിച്ചു സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് ക്ലബ് ചാരിറ്റബിൾ ട്രസ്റ്റിന്‍റെ ഭാരവാഹികമായ യുജി തോട്ടാപ്പിള്ളി മേനോന് യു.എ.ഇ സർക്കാറിന്‍റെ ഗോൾഡൻ വിസ നേടിയതിന്‍റെ ആദരം നൽകി.

ഫ്രണ്ട്സ് ക്ലബ്ബിൽ ചേർന്ന യോഗത്തിൽ ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ യുജി മേനോനെ ആദരിച്ചു. ക്ലബ്ബിന്‍റെ നിയുക്ത പ്രസിഡണ്ടായ ജോസഫ് പോഴൊലിപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

നാടിന്‍റെ ഏതൊരു ആവശ്യത്തിനും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചുവരുന്ന ഇദ്ദേഹത്തെ ആദരിക്കാനായി സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

ഫ്രണ്ട്സ് ക്ലബ് സെക്രട്ടറി ബ്രൂട്ടസ് ജോസഫ്, ജോയിൻ സെക്രട്ടറി ജിമേഷ് നേരെപറമ്പിൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ ഇരിങ്ങാലക്കുട ലൈവ് വാട്സപ്പ് വാർത്താ ഗ്രൂപ്പിൽ ചേരുന്നതിനായി follow this link to join News WhatsApp group CLICK HERE
ഫെസ്ബുക് പേജ് ഫോളോ ചെയ്യുക
https://www.facebook.com/irinjalakuda

Leave a comment

Top