പ്ലസ് ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ടിവി കൊച്ചുബാവ സ്മാരക അഖിലകേരള ചെറുകഥ മത്സരം

കാട്ടൂർ : പ്ലസ് ടു ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായുള്ള ടി.വി കൊച്ചുബാവ സ്മാരക അഖില കേരള ചെറുകഥ മത്സരത്തിന് അപേക്ഷ ക്ഷണിക്കുന്നു. 10001 രൂപയുടെ സമ്മാനത്തുകയുണ്ട്.

നിബന്ധനകൾ :

വിഷയ നിബന്ധനയില്ല. കഥ ഡി.ടി.പി ചെയ്താണ് അയക്കേണ്ടത്. എ ഫോർ ഷീറ്റിൽ രണ്ടു പേജിൽ കവിയാൻ പാടില്ല. സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം കഥകൾ താഴെ കാണുന്ന മേൽവിലാസത്തിൽ ഒക്ടോബർ 25 മുൻപ് ലഭിക്കുന്ന വിധത്തിൽ അയക്കണം.

വിദ്യാർത്ഥിയുടെ പേര് ക്ലാസ് സ്കൂൾ മേൽവിലാസം മൊബൈൽ നമ്പർ എന്നിവ മറ്റൊരു ഷീറ്റ് രേഖപ്പെടുത്തി കഥയോടൊപ്പം അയക്കേണ്ടതാണ്.

നിബന്ധനകൾ പാലിക്കാത്ത രചനകൾ മത്സരത്തിന് പരിഗണിക്കുന്നതല്ല.

കൂടുതൽ വിവരങ്ങൾക്ക് 9745442438 നമ്പറിൽ വിളിക്കുക.

കഥകൾ അയക്കേണ്ട വിലാസം ആന്റണി കൈതാരത്ത്, പൊഞ്ഞനം പി ഓ, കാട്ടൂർ, തൃശ്ശൂർ ജില്ല പിൻകോഡ് 680702

Leave a comment

Top