കച്ചേരിപ്പറമ്പിൽ കൂടൽമാണിക്യം തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് തുറന്നു

ഇരിങ്ങാലക്കുട : കച്ചേരിപ്പറമ്പിൽ കൂടൽമാണിക്യം തിരുവുത്സവാഘോഷ കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പരിസരം വൃത്തിയാക്കലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കെ.ജി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കച്ചേരി വളപ്പിലെ കിഴക്കേയറ്റത്തെ മുറിയാണ് ഉത്സവാഘോഷ കമ്മിറ്റി ഓഫീസായി ഉപയോഗിക്കുക. പഴക്കം മൂലം നാശോന്മുഖമായ കെട്ടിടാവശിഷ്ടങ്ങൾ സ്ഥലത്തു നിന്നും നീക്കി പരിസരം വൃത്തിയാക്കുക, കച്ചേരിവളപ്പിലെ കിണർ ശുചീകരിച്ച് വൃത്തിയാക്കുക തുടങ്ങിയവ ഇവിടെ നിർവഹിക്കും. ഉത്സവനാളുകളിൽ കോടതിസമയം കഴിഞ്ഞുള്ള സമയങ്ങളിലും രാത്രിയിലും ഇവിടെ പാർക്കിംഗ് സൗകര്യം ഒരുക്കും.

വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം കച്ചേരിപ്പറമ്പ് കൂടൽമാണിക്യം ദേവസ്വത്തിനെ തിരികെ ലഭിച്ചതിനു ശേഷം ആദ്യമായിട്ടാണ് ദേവസ്വത്തിന്‍റെ ഒരു ഔദോഗിക പരിപാടിക്കായി ഈ സ്ഥലം ഇപ്പോൾ ഉപയോഗിക്കുന്നത്. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് മേനോൻ, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ കെ ബി രാജീവ്, ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ എ മനോഹരൻ, ദേവസ്വം മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വ.രാജേഷ് തമ്പാൻ, ഭരതൻ കണ്ടെങ്കാട്ടിൽ, കെ.ജി സുരേഷ്, അഡ്മിനിസ്ട്രസ്റ്റർ എ.എം സുമ , എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Leave a comment

  • 20
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top